കൈകൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യുന്ന സമീപനം ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം;മുഖ്യമന്ത്രി

pinarayi vijayanതിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യുന്ന സമീപനം ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ആദ്യം  ഉപദേശിക്കണം. പിന്നെയും ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുത്. കൈമടക്ക് നൽകിയാൽ മാത്രമേ കാര്യം നടക്കൂ എന്ന ചിന്ത ജനത്തിനുണ്ട്. അത് മാറ്റണമെന്നും പിണറായി ആവശ്യപ്പെട്ടു. എൻ.ജി.ഒ യൂനിയന്‍ നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി രഹിതവും കാര്യക്ഷതയുമുള്ള സിവില്‍ സര്‍വിസ് എന്ന 1988 ലെ ആശയം ഇപ്പോഴും പ്രസക്‌തമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കേരള മോഡലിന് സിവിൽ സർവിസ് പുന:ക്രമീകരണം ആവശ്യമാണ്. സർവിസ് സംഘടനകളെ വിശ്വാസത്തിലെടുത്ത് അവരുമായി ചർച്ച ചെയ്‌ത് സിവിൽ സർവിസ് മേഖലയിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും. ഇതിനായി സംഘടനകളുടെ യോഗം വിളിക്കും. സാമൂഹ്യ ക്ഷേമത്തിൽ അധിഷ്‌ഠിതമായ വികസനം എന്നതാണ് കേരള മോഡലെന്നും  മുഖ്യമന്ത്രി പറഞ്ഞു.