മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്‍ ട്രയല്‍റണ്‍ ആരംഭിച്ചു

pinarayi vijayan തിരുവനന്തപുരം: മുഖ്യമന്ത്രിക്ക്‌ നല്‍കുന്ന പരാതികളും അപേക്ഷകളും സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സജ്ജമാക്കിയ കമ്പ്യൂട്ടര്‍വല്‍കൃത പരാതി പരിഹാര കേന്ദ്രം സ്‌ട്രെയ്‌റ്റ്‌ ഫോര്‍വേര്‍ഡ്‌- സെക്രട്ടറിയറ്റ്‌ വളപ്പില്‍ പ്രത്യേകം സജ്ജമാക്കിയ ജനസേവന കേന്ദ്രത്തില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. രാവിലെ 8മണി മുതല്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രിയെ കാണാനായി എത്തുന്ന പൊതുജനങ്ങളുടെ അപേക്ഷകള്‍/ പരാതികള്‍ ഉച്ചയ്‌ക്ക്‌ 2മണി മുതല്‍ 5മണി വരെ സ്വീകരിക്കും.

അപേക്ഷകന്റെ വിവരങ്ങളും അനുബന്ധ രേഖകളും സ്‌കാന്‍ചെയ്‌ത്‌ അപ്പോള്‍ തന്നെ ഡാറ്റാ എന്‍ട്രി നടത്തി ഡാറ്റാ ബേസിലേക്ക്‌ മാറ്റും. തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച്‌ അദ്ദേഹത്തെ നേരില്‍ കാണുവാന്‍ അവസരമൊരുക്കുന്നതും, പരാതിക്കാരന്‍ സമര്‍പ്പിച്ച അപേക്ഷയുടെ വിശദാംശം അദ്ദേഹത്തിന്റെ മുന്നില്‍ ഒരുക്കിയിട്ടുള്ള ടച്ച്‌ സ്‌ക്രീനില്‍ തെളിയുകയും, നടപടിക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവിടെവെച്ചുതന്നെ സോഫ്‌റ്റ്‌വെയറില്‍ രേഖപ്പെടുത്തുകയും ചെയ്യും. തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സെല്ലില്‍ നിന്നും പരാതിയുടെ വിവരം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ ഉടനെ തന്നെ ഇന്റര്‍നെറ്റ്‌ മുഖേന (ഓണ്‍ലൈനായി) അയച്ചുകൊടുക്കുന്ന സംവിധാനം ഉണ്ടാവും. ഇനി മുതല്‍, മുഖ്യമന്ത്രിയെ നേരില്‍കണ്ട്‌ പരാതികളും ആവലാതികളും സമര്‍പ്പിക്കേണ്ടവര്‍ ആദ്യം പരാതി പരിഹാരസെല്‍ വഴി അപേക്ഷ രജിസ്റ്റര്‍ ചെയ്‌ത ശേഷം അവിടെ നിന്നും ലഭിക്കുന്ന ഡോക്കറ്റ്‌ നമ്പര്‍ ക്രമത്തിലാണ്‌ മുഖ്യമന്ത്രിയെ നേരിട്ട്‌ കാണാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.പൊതുജനങ്ങള്‍ നേരിട്ട്‌ വെബ്‌സൈറ്റിലൂടെയും പഞ്ചായത്ത്‌ നഗരസഭാ പരിധിയിലെ ഓഫീസുകള്‍ മുഖേനയും അക്ഷയ സെന്ററിലൂടെയും പരാതികളും മറ്റും നല്‍കുന്നുണ്ട്‌. ഇവ മുഖ്യമന്ത്രിക്ക്‌ ഓഫീസില്‍ ഓണ്‍ലൈനായി എത്തുന്ന വിധത്തില്‍ പരസ്‌പര ബന്ധിതമായ വെബ്‌ അധിഷ്‌ഠിത കമ്പ്യൂട്ടര്‍വല്‍കൃത സംവിധാനമാണ്‌ cmo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിടിട്ടുള്ളത്‌. മുഖ്യമന്ത്രിയുടെ വെബ്‌ സൈറ്റിലും ഇതിന്റെ ലിങ്ക്‌ ലഭിക്കും. മുഖ്യമന്ത്രിയുടെ ഓഫീസും പൊതുഭരണ വകുപ്പുമാണ്‌ ഈ സംവിധാനത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുക.

സി- ഡിറ്റാണ്‌ വെബ്‌ അധിഷ്‌ഠിത സോഫ്‌റ്റ്‌ വെയര്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ച്‌ പൊതുജന പരാതി പരിഹാര കേന്ദ്രത്തിന്റെ ഐ. റ്റി സാങ്കേതിക നിര്‍വഹണം നടത്തുന്നതിന്റെ ചുമതല ജൂലൈ ഒന്നു മുതല്‍ സമ്പൂര്‍ണമായ രീതിയില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നതിന്‌ ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളാണ്‌ നടന്നു വരുന്നത്‌

Related Articles