അടിമുടി മാറ്റങ്ങളോടെ ഷെവര്‍ലേ ക്രൂസ്

1395817321എതിരാളികള്‍ക്ക് വെല്ലുവിളിയായി പരിഷ്‌കരിച്ച ഷെവര്‍ലേ ക്രൂസ് ജനറല്‍ മോട്ടോര്‍സ് പുറത്തിറക്കുന്നു. 2009 ല്‍ ഇന്ത്യയിലെത്തിയ ക്രൂസിനെ മൊത്തത്തില്‍ ഒന്ന് പരിഷ്‌കരിച്ചിരിക്കുകയാണ് . ഹണികോംപ് ഗ്രില്ലിന് പകരം വരയന്‍ ഗ്രില്ല് , ഫോഗ് ലാമ്പുകള്‍ക്ക് ക്രോം ഫിനിഷുള്ള ചട്ടക്കൂട്, ടേണ്‍ ഇന്റിക്കേറ്റര്‍ ഉറപ്പിച്ച മീറ്ററുകള്‍ ബാഹ്യ മീറ്റുകള്‍ എന്നിവയാണ് പുതുക്കിയ ക്രൂസിന്റെ പുറം മോടിയിലെ പുതുമകള്‍. രണ്ട് എയര്‍ ബാഗുകള്‍, അധികം നല്‍കി ഇന്റീരിയറിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോട് കൂടി ആകെ എയര്‍ ബാഗുകളുടെ എണ്ണം നാലായിട്ടുണ്ട്. എന്നാല്‍ ഇത് മുന്തിയ വകഭേദമായ എല്‍ടിസെഡിനു മാത്രമാണ് ലഭിക്കുക.1395817321_3

കൂടാതെ ഓട്ടോമേറ്റിക് വകഭേദത്തിന് അധിക മൈലേജ് ഉറപ്പാക്കുന്ന തരത്തില്‍ ഗിയര്‍ബോക്‌സും പരിഷ്‌കരിച്ചിട്ടുണ്ട്. മുമ്പ് ലിറ്ററിന് 14.70 കിലോമീറ്റര്‍ മൈലേജ് കിട്ടിയിരുന്നത് ഇപ്പോള്‍ 14.81 കിലോമീറ്റര്‍/മീറ്ററായി. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുള്ള വകഭേദത്തിന് 17.30 കി.മി / ലിറ്ററാണ് മൈലേജ്. ക്രൂസിന്റെ 2 ലിറ്റര്‍ കോമണ്‍ റയില്‍ ഡീസല്‍ എഞ്ചിന് 164 വിഎച്ച്പിയാണ് കരുത്ത്.1395817321_4

ഏപ്രിലില്‍ നടക്കുന്ന ബീജിങ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനാരിക്കുന്ന ഈ പരിഷ്‌കരിച്ച ക്രൂസിന്റെ വില എല്‍ടി – 13.70 ലക്ഷം രൂപ യും എല്‍ടിസെഡ് 15.19 ലക്ഷം രൂപ യും എല്‍ടിസെഡ് ഓട്ടോമാറ്റിക് 16.19 ലക്ഷം രൂപ എന്നിങ്ങനെയാണ്. 2015 ലാണ് ഈ മോഡല്‍ വിപണിയിലെത്തുക.