ചെട്ടിപ്പടിയില്‍ ലോറിയും ഗുഡ്‌സ്‌ ഓട്ടോയും കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ക്ക്‌ ഗുരുതരപരിക്ക്‌.

Untitled-2 copyപരപ്പനങ്ങാടി: ലോറിയും ഗുഡ്‌സ്‌ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതരപരിക്ക്‌. അഗുരുതരമായി പരിക്കേറ്റ വള്ളിക്കുന്ന്‌ മലയില്‍ കോട്ടയില്‍ ഷറഫുദ്ദീന്‍(36) നെ കോഴിക്കോട്‌ മെഡിക്കല്‍ക്കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെട്ടിപ്പടി ഹെല്‍ത്ത്‌ സെന്ററിന്‌ സമീപമാണ്‌ അപകടമുണ്ടായത്‌. പരപ്പനങ്ങാടി ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന ലോറിയും വള്ളിക്കുന്ന്‌ ഭാഗത്തു നിന്ന്‌ പരപ്പനങ്ങാടി ഭാഗത്തേക്ക്‌ വരികയായിരുന്ന ഗുഡ്‌സ്‌ ഓട്ടോറിക്ഷയും നേര്‍ക്കു നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടം കണ്ട്‌ ഓടിക്കൂടിയ നാട്ടുകാരാണ്‌ ഓട്ടോയ്‌ക്കുള്ളില്‍പ്പെട്ട ഡ്രൈവറെ പുറത്തെടുത്ത്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌.

വൈകീട്ട്‌ അഞ്ചുമണിയോടെയാണ്‌ അപകടം ഉണ്ടായത്‌.