പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി

Karatt velayudhanപരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ ഹെല്‍ത്ത്‌സെന്ററിന്‌ സമീപം ആളൊഴിഞ്ഞ പറമ്പില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി കോയംകുളം സ്വദേശി കാരാട്ട്‌ വേലായുധനെയാണ്‌ മരിച്ചനിലിയില്‍ കണ്ടെത്തിയത്‌. ഇന്ന്‌ രാവിലെ മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. കാണാതായതിനെ തുടര്‍ന്ന്‌ ഇയാള്‍ക്കായി ഏറെ തെരച്ചില്‍ നടത്തിയിരുന്നു. ശനിയാഴ്‌ച്ച വൈകീട്ട്‌ 6.30 മണിയോടെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി മൃതദേഹം തിരൂരങ്ങാടി ഗവണ്‍മെന്റ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

ഭാര്യ:കമല(പരേത). മക്കള്‍:രജിത, സന്തോഷ്‌.