ചെട്ടിപ്പടിയില്‍ ലോറികളുടെ ബാറ്ററികള്‍ മോഷണം പോയി

Untitled-1 copyപരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന്‌ ബാറ്ററി മോഷണം പോയി. സിമന്റ്‌ ഇറക്കാനും കയറ്റാനുമായി ഗോഡൗണില്‍ നിര്‍ത്തിയിട്ട അഞ്ചോളം ലോറികളില്‍ നിന്നാണ്‌ വിലപിടിപ്പുള്ള ബാറ്ററികള്‍ മോഷണം പോയത്‌. ഇതുസംബന്ധിച്ച്‌ ചെട്ടിപ്പടിയിലെ സിമന്റ്‌ കടയുടമ എ എം രാമകൃഷ്‌ണന്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി.