ചെട്ടിപ്പടിയില്‍ ബസ്‌ പിക്കപ്പിലിടിച്ചു; 2 പേര്‍ക്ക്‌ പരിക്ക്‌

പരപ്പനങ്ങാടി: ബസ്‌ പിക്കപ്പ്‌ വാനിലിടിച്ച്‌ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു. ചെട്ടിപ്പടി മൊടുവിങ്ങലില്‍ വെച്ച്‌ ഇന്ന്‌ രാവിലെ ഒമ്പതു മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന എസ്‌കെബി ബസ്‌ പിക്കപ്പ്‌ വാനിന്റെ പിറകിലിടിക്കുകയായിരുന്നു. പിക്കപ്പ്‌ പെട്ടെന്ന്‌ ബ്രേക്കിട്ടതിനെ തുടര്‍ന്നാണ്‌ ബസ്‌ പിറകിലിടിച്ചത്‌. അപകടത്തില്‍ ശേഷി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിക്കും ഒരു സ്‌ത്രീക്കുമാണ്‌ പരിക്കേറ്റത.്‌ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.