ചെറിയ പെരുന്നാള്‍ ബുധനാഴ്‌ച : കെഎന്‍എം ഹിലാല്‍ കമ്മറ്റി

perunnalകോഴിക്കോട്‌: ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ ജുലൈ ആറിന്‌ ബുധനാഴ്‌ച ആയിരിക്കുമെന്ന്‌ കെഎന്‍എം ഹിലാല്‍കമ്മറ്റി.
റംമദാന്‍ 29ന്‌ തിങ്കളാഴച സുരന്‍ അസ്‌തമിക്കുന്നതിന്‌ 5 മിനിട്ട്‌ മുമ്പ്‌ ചന്ദ്രന്‍ അസ്‌തമിക്കുന്നതിനാല്‍ അന്ന്‌ മാസപ്പിറവി കാണാന്‍ സാധ്യതയില്ലാത്തതിനാല്‍ നോമ്പ്‌ 30 ഉം പുര്‍ത്തിയാക്കി ജുലൈ ആറിനായിരിക്കും ചെറിയപെരുന്നാള്‍.

കേരള ജംഇയത്തുല്‍ ഉലമാ പ്രസിഡന്റ്‌ എ അബ്ദുല്‍ ഹമീദ്‌ മദനിയും കേരള ഹിലാല്‍കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ്‌ മദനിയുമാണ്‌ ഇക്കാര്യം അറിയിച്ചത്‌