ശ്രീവത്സം ഗ്രൂപ്പിന്റെ ഭൂമി ഇടപാടില്‍ സിബിഐ അന്വേഷണം വേണം;രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശ്രീവത്സം ഗ്രൂപ്പുമായി മുന്‍ യുഡിഎഫ് മന്ത്രിക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സിബിഐയെക്കൊണ്ടോ സര്‍ക്കാര്‍ ഏജന്‍സികളെ കൊണ്ടോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

കഴിഞ്ഞദിവസം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി പുകമറ സൃഷ്ടിക്കുന്ന തരത്തില്‍ അവ്യക്തമായ ആരോപണ മാണ് ഉന്നയിച്ചത്. സിപിഐ നേതാക്കള്‍ക്ക് ശ്രീവത്സം ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് സിപിഐ യുഡിഎഫിനെതിരെ ആരോപണം ഉന്നയിച്ചതെങ്കില്‍ അത് മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിക്ക് ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും യുഡിഎഫിലെ ഒരു മുന്‍മന്ത്രിക്ക് ശ്രീവത്സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ദുഷ്ടലാക്കോടെയാണെന്നും കത്തില്‍ ചെന്നിത്തല ആരോപിച്ചു.

Related Articles