ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്തയ്ക്ക് ജയം

prv_8cd56_1430416103കൊല്‍ക്കത്ത: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്തയ്ക്ക് 7 വിക്കറ്റ് ജയം. 166 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന കൊല്‍ക്കത്തയെ റോബിന്‍ ഉത്തപ്പ, ആന്‍ഡ്രെ റസ്സല്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ലക്ഷ്യത്തിലെത്തിച്ചത്. 58 പന്തുകളില്‍ 7 ഫോറും 1 സിക്‌സും സഹിതം 80 റണ്‍സായിരുന്നു ഉത്തപ്പയുടെ സ്‌കോര്‍.

ഉത്തപ്പയ്‌ക്കൊപ്പം പുറത്താകാതെ നിന്ന 32 പന്തില്‍ 55 റണ്‍സ് എടുത്തു. നേരത്തെ നാലോവറില്‍ 20 റണ്‍സിന് 2 വിക്കറ്റും റസ്സല്‍ വീഴ്ത്തിയിരുന്നു. റസ്സലാണ് മാന്‍ ഓഫ് ദ മാച്ച്. ഗൗതം ഗംഭീര്‍ 19 ഉം മനീഷ് പാണ്ഡെ 3 ഉം യാദവ് 2 ഉം റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ കളിയിലേത് പോലെ തന്നെ അവസാന ഓവറിലായിരുന്നു ഇത്തവണയും കളി തീര്‍ന്നത്.

ടോസ് നേടിയ ഗൗതം ഗംഭീര്‍ ബൗളിംഗ് തിരഞ്ഞെടുത്തു. വെറും 112 പന്തില്‍ 32 റണ്‍സെടുത്ത് ബ്രണ്ടന്‍ മക്കുല്ലം കൊല്‍ക്കത്തെ ആദ്യമൊന്ന് പേടിപ്പിച്ചു. എന്നാല്‍ പിന്നീട് കൊല്‍ക്കത്ത ബൗളര്‍മാര്‍ തിരിച്ചടിക്കുന്നതാണ് കണ്ടത്. നൂറ് റണ്‍സെത്തുമ്പോഴേക്കും 5 വിക്കറ്റ് പോയ ചെന്നൈയെ ജഡേജ, ബ്രാവോ, നേഗി എന്നിവര്‍ ചേര്‍ന്നാണ് 165 ലെത്തിച്ചത്. നാലോവറില്‍ 29 റണ്‍സ് വഴങ്ങി ഹോഗ് 4 വിക്കറ്റെടുത്തു.