ചെന്നൈ സില്‍ക്ക്‌സിന്റെ ടി നഗറിലെ കെട്ടിടത്തിന് പീടിച്ചു;കെട്ടിടം ഇടിഞ്ഞുവീണു

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമാ. ചെന്നൈ സില്‍ക്കിന്റെ ടി നഗറിലെ കെട്ടിടത്തിന് തീപിടിച്ചു. തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കെട്ടിടം ഏതു സമയത്തും പൂര്‍ണമായി തകര്‍ന്നു വീഴുന്ന അവസ്ഥയിലാണുള്ളത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് കെട്ടിടത്തിന് തീ പിടിച്ചത്. താഴത്തെ നിലയില്‍ തീ പടരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് ഫയര്‍പോഴ്‌സിനെ വിവരമറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.