പഠനത്തില്‍ മികവ്‌ കാട്ടിയില്ലെന്നാരോപിച്ച്‌ അധ്യാപിക വിദ്യാര്‍ത്ഥികളുടെ കാലില്‍ കര്‍പ്പൂരം കത്തിച്ച്‌ പൊള്ളിച്ചു

Untitled-1 copyചെന്നൈ: വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികവ്‌ കാണിച്ചില്ലെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥികളെ അധ്യാപിക ക്രൂരമായി ശിക്ഷിച്ചു. തമിഴ്‌നാട്ടിലെ വില്ലാംപുരം ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥികളുടെ കാലിലാണ്‌ അധ്യാപിക കര്‍പ്പൂരം വെച്ച്‌ പൊള്ളിച്ചത്‌. ഇത്തരത്തില്‍ പതിനഞ്ച്‌ വിദ്യാര്‍ത്ഥികളുടെ കാലാണ്‌ അധ്യാപിക പൊള്ളിച്ചത്‌.

നാലാം ക്ലാസിലെ അധ്യാപികയായ വൈജയന്തിമാലയാണ്‌ വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്‌. സംഭവത്തില്‍ വൈജയന്തിമാലയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ പ്രകാരം കേസെടുത്തു അറസ്റ്റ്‌ ചെയതു. അധ്യാപികയെ ജൂണ്‍ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വിദ്യഭ്യാസ വകുപ്പ്‌ വൈജയന്തിമാലയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു.