ചെന്നൈ ദുരിതാശ്വസ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കോട്ടക്കല്‍ മിംസ്‌ ആശുപത്രിയും

കോട്ടക്കല്‍: ചെന്നൈ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കോട്ടക്കല്‍ മിംസ്‌ ആശുപത്രിയില്‍ നിന്ന്‌ എട്ടംഗ സംഘം പുറപ്പെട്ടു.
ആശുപത്രിയില്‍ നടന്ന യാത്രയയപ്പില്‍ കോട്ടക്കല്‍ നഗരസഭാധ്യക്ഷന്‍ കെ കെ നാസര്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.
ഡോ. യാസിര്‍ ചോമയിലിന്റെ നേതൃത്വത്തില്‍ അഞ്ച്‌ പാരാമെഡിക്കല്‍ സ്റ്റാഫും രണ്ട്‌ സേവിയേഴ്‌സ്‌ വളണ്ടിയര്‍മാരും അടങ്ങുന്ന എട്ടംഗ സംഘമാണ്‌ ചെന്നൈയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ കോട്ടക്കലില്‍ നിന്നും പുറപ്പെട്ടത്‌.

മിംസ്‌ ആശുപത്രി സിഇഒ ഡോ. ജാസിര്‍ വിപി, മെഡിക്കല്‍ സര്‍വീസസ്‌ മേധാവി ഡോ ഷാജി കെ ആര്‍, മെഡിക്കല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ ഹരി പി എസ്‌, ഓപറേഷന്‍ മാനേജര്‍ നൗഷാദ്‌ സി എച്ച്‌, ബിസിനസ്സ്‌ ഡെവലപ്‌മെന്റ്‌ മാനേജര്‍ സുരേഷ്‌ ടി നായര്‍ പങ്കെടുത്തു.