കമല്‍ഹാസന്റെ വീട്ടില്‍ തീപിടിത്തം

Story dated:Saturday April 8th, 2017,11 25:am

ചെന്നൈ : ചലച്ചിത്ര താരം കമല്‍ഹാസന്റെ വീട്ടില്‍ തീപിടിത്തം. കമല്‍ഹാസന്റെ ചെന്നൈയിലെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. സംഭവ സമയത്ത് കമല്‍ഹാസന്‍ വീട്ടിലുണ്ടായിരുന്നു. പക്ഷേ, കമല്‍ഹാസന്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കമല്‍ തന്നെയാണ് തീപിടിത്തമുണ്ടായ സംഭവം ട്വിറ്ററിലൂടെ പുറത്തറിയിച്ചത്.

ഇന്നു പുലര്‍ച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്. ചെന്നൈ ആള്‍വാര്‍പേട്ടിലെ വീട്ടിലാണ് അഗ്നിബാധ ഉണ്ടായത്. പുക നിറഞ്ഞ് ശ്വാസം മുട്ടിയതോടെ താരത്തിനു അസ്വസ്ഥതയുണ്ടായി. അഗ്നിബാധയില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. താന്‍ സുരക്ഷിതനാണെന്നും ആര്‍ക്കും അപകടം പറ്റിയിട്ടില്ലെന്നും കമല്‍ഹാസന്‍ തന്നെ ട്വിറ്ററില്‍ കുറിച്ചു.