ചെന്നൈയിലെ ചുംബന സമരവും വന്‍ വിവദത്തിലേക്ക്‌

chennai-iit-kissചെന്നൈ: കൊച്ചിയിലെ ചുംബന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചെന്നൈ ഐടിഐയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചുംബന സമരവും വന്‍ വിവാദത്തിലേക്ക്‌. ഹിന്ദു മുന്നണിയും പട്ടാളി മക്കള്‍ കക്ഷിയുമാണ്‌ ഇവിടെ ചുംബന സമരത്തിനെതിരെ രെഗത്തെത്തിയിരിക്കുന്നത്‌.

കൊച്ചിയിലെ കിസ്സ്‌ ഓഫ്‌ ലൗവിന്‌ ഐക്യദാര്‍ഢ്യപ്പെട്ടാണ്‌ ചെന്നൈയിലെ ഐഐടി വിദ്യാര്‍ത്ഥികള്‍ സെലിബ്രേഷന്‍ ഓഫ്‌ ലവ്‌ എന്ന പേരില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്‌. ഫ്രീഡം ഫോര്‍ ലവ്‌ എന്ന പ്ലാക്കാര്‍ഡുകള്‍ ഉര്‍ത്തിപ്പിടിച്ച്‌ പരസ്‌പരം കെട്ടിപ്പിടിച്ചും ചുംബിച്ചുമാണ്‌ ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്‌. പ്രതിഷേധത്തില്‍ നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഐഐടിയില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ പട്ടാളി മക്കള്‍ കക്ഷി നേതാവ്‌ രാംദാസ്‌ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും ചെന്നൈ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കുകയും ചെയ്‌തിട്ടുമുണ്ട്‌.