ചെന്നൈയില്‍ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്‌ജിലിടിച്ചു

go-air_0ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ 168 യാത്രക്കാരുമായി ഇറങ്ങിയ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്‌ജിലിടിച്ചു. യാത്രക്കാര്‍ക്ക്‌ പരിക്കേറ്റിലെങ്കിലും വിമാനത്തിന്റെ ഒരു ഭാഗത്തിന്‌ കേടുപാട്‌ സംഭവിച്ചിട്ടുണ്ട്‌. വെള്ളിയാഴ്‌ച രാവിലെ 6.22 നാണ്‌ അപകടം സംഭവിച്ചത്‌.

മുംബൈയില്‍ നിന്ന്‌ വന്ന വിമാനം നിലത്തിറങ്ങിയ ശേഷം ടെര്‍മിനലിനു സമീപത്തേക്ക്‌ വരുമ്പോഴാണ്‌ അപകടം സംഭവിച്ചത്‌. എയറോബ്രിഡ്‌ജ്‌ ഓപ്പറേറ്റര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ വളരെ വേഗത്തില്‍ ബ്രിഡ്‌ജ്‌ ചലിപ്പിച്ചതാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌.

യാത്രക്കാരെ വിമാനത്തിന്‌ പിറകിലെ വാതില്‍ വഴി ഗോവണിയിലൂടെ പുറത്തിറക്കി. ഇതെ തുടര്‍ന്ന്‌ ഗോ എയറിന്റെ പോര്‍ട്‌ബ്‌ളയറിലേക്കുള്ള ഷെഡ്യൂള്‍ റദ്ദാക്കി.