Section

malabari-logo-mobile

ചെന്നൈയില്‍ ഇരട്ടസ്‌ഫോടനം: രണ്ട് മരണം, 18 പേര്‍ക്ക് പരിക്ക് :രണ്ടുപേര്‍ കസ്റ്റഡിയില്‍

HIGHLIGHTS : ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ 7.25ഓടെയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ച...

blast banglore guhati expressചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ 7.25ഓടെയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ് മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.

മരിച്ചവരില്‍ ഒരാള്‍ ഗുണ്ടൂര്‍ സ്വേദേശിനി സ്വാതി(22)യാണ്. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുവാഹത്തി ബാഗ്ലൂര്‍ എക്‌സപ്രസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. സഫോടനം നടന്ന സെന്‍ട്രല്‍ സ്‌റ്റേഷന്‍ സീല്‍ ചെയ്തിരിക്കുകയാണ്.

sameeksha-malabarinews

സ്‌ഫോടനം നടന്നത് ഈ വണ്ടിയിലെ എസ് 4,എസ് 5 കോച്ചുകള്‍ക്കിടയിലാണ്. അപകടത്തെ കുറിച്ച് വ്യകത്മായ വിവരം ലഭ്യമായിട്ടില്ലെങ്ങിലും ട്രെയിനില്‍ അസ്വാഭാവികമായ ചുറ്റുപാടില്‍ കണ്ട രണ്ടുപേരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

മറ്റേതങ്ങിലും കോച്ചുകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടോയെന്ന് പരിശോധന നടന്നുവരികയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹൈദരബാദില്‍ നിന്നുള്ള എന്‍ഐഎ സംഘും ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവിശ്യപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപയും ഗുരതരമായി പരിക്കേറ്റവര്‍്ക്ക് 25000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!