ചെങ്ങനൂര്‍ തോല്‍വി ലീഗ് ചര്‍ച്ച ചെയ്യും: ലോകസഭാ തെരഞ്ഞെടുപ്പിന് സജ്ജരാകാന്‍ നിര്‍ദ്ദേശം

മലപ്പുറം: ചെങ്ങന്നൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിലെ യു ഡി ഫിന്റെ തോല്‍വി ഈ മാസം 23ന് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തന സമിതി യോഗം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.  പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയെ വിജയിപ്പിക്കുക എന്നത് പലവട്ടം കേരളം കണ്ടതാണ്.  ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വെച്ച് യു ഡി എഫിന്റെ രാഷ്ട്രീയ ഭാവി ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ല.  അങ്ങനെയാണെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ജയിച്ച യു ഡി എഫ് അധികാരം നിലനിറുത്തണമായിരുന്നു.

പക്ഷേ ഈ തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സംജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.  ഇത് പ്രകാരം കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും.  ഇതില്‍ ആദ്യത്തേത് ജൂലൈ 4ന് പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ തിരൂരില്‍ വെച്ച് നടക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു.

Related Articles