ചെങ്ങന്നൂരില്‍ കോളേജ്‌ കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ ചാടി വിദ്യാര്‍ത്ഥിനി മരിച്ചു

Untitled-1 copyആലപ്പുഴ: ചെങ്ങന്നൂരില്‍ കോളേജ്‌ കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു. ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളേജിലെ രണ്ടാം വര്‍, വിദ്യാര്‍ത്ഥിനി വെണ്‍മണി സ്വദേശിനി ആതിരാ കൃഷ്‌ണന്‍(20) ആണ്‌ മരിച്ചത്‌. കൈഞെരമ്പ്‌ മുറിച്ച ശേഷം കോളേജ്‌ കെട്ടിടത്തിനന്റെ രണ്ടാം നിലയില്‍ നിന്ന്‌ താഴേക്ക്‌ ചാടുകയായിരുന്നു.

ആതിരയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.