ചെങ്ങന്നൂരില്‍ കട്ടചുവപ്പ്

ചെങ്ങന്നൂര്‍: ചെങ്ങനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 67303 വോട്ടിന് വിജയിച്ചു. 20956 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തകര്‍പ്പന്‍ വിജയമാണ് സജി ചെറിയാന്‍ നേടിയത്
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്46347 വോട്ടും, ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് 35270 വോട്ടുമാണ് ലഭിച്ചത്.

വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ സജി ചെറിയാന്‍ ബഹുദൂരം മുന്നിലായിരുന്നു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ചില സ്ഥിരം വിജയകോട്ടകള്‍ പൊളിച്ചാണ് എല്‍ഡിഎഫ് മിന്നുണി വിജയം സ്വന്തമാക്കിയത്.

Related Articles