ചെമ്മാട്ടെ ടെക്‌സ്റ്റൈല്‍സില്‍ നിന്ന് 14 ലക്ഷം തട്ടിയ ജീവനക്കാരന്‍ പിടിയില്‍

nimihതിരൂരങ്ങാടി : കമ്പ്യുട്ടര്‍ ബില്ലിനു പകരം ബില്ല് എഴുതിനല്‍കി പലതവണയായി 14 ലക്ഷത്തോളം തട്ടിയെടുടത്ത ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മാട് സീമാസ് ടെക്‌സറ്റൈല്‍സിലെ പബ്ലിക് റിലേഷന്‍ ഓഫീറായ കണ്ണൂര്‍ ചാലാട് പന്നയംപാറ നിമിത്ത സുധേന്ദ്ര(33)നാണ് പിടിയിലായത്

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സീമാസിന്റെ ചെമ്മാട്ടെ ഷോറും ഉദ്ഘാടനം ചെയ്തത്. അന്നു മുതല്‍ മാര്‍ച്ച് വരെ പലപ്പോഴായാണ് ഇയാള്‍ കമ്പ്യുട്ടറില്‍ കാണിക്കാതെ 13,74,000 രൂപ തട്ടിയെടുത്തത്. സംശയം തോന്നിയ കടയുടമ ഇയാളെ നിരീക്ഷിക്കുകയും പരാതി നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച പരപ്പനങ്ങാടിയില്‍ വെച്ച് തിരൂരങ്ങാടി എസ്‌ഐ കൃഷണന്‍കുട്ടിയും സംഘവും നിമത്തിനെ അറസ്റ്റ് ചെയ്തു. ഇതിനിടെ കടയിലെ മറ്റൊരു ജീവനക്കാരനും സംഭവത്തില്‍ പങ്കാളിയാണെന്നും കരുതപ്പെടുന്നയാള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ നിമിത്തിനെ പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു