ചെമ്മാട്ട് ലോഡ്ജില്‍ താമസിച്ചിരുന്നയാള്‍ മരിച്ചനിലയില്‍

By സ്വന്തം ലേഖകന്‍|Story dated:Tuesday December 10th, 2013,10 50:am
sameeksha

തിരൂരങ്ങാടി : ചെമ്മാട്ട് ലോഡ്ജില്‍ താമസിച്ചിരുന്ന പന്താരങ്ങാടി വാക്കയില്‍ കൊടിയംപറമ്പ് അരവിന്ദാക്ഷന്‍ എന്ന സലാമി (60) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജിലുള്ളവര്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.