ചെമ്മാട്ട്‌ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

Untitled-1 copyതിരൂരങ്ങാാടി:ബൈക്കകുള്‍ കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു. ചെമ്മാട്‌ പരപ്പനങ്ങാടി റോഡില്‍ തൃക്കുളത്ത്‌ ഞായറാഴ്‌ച രാത്രി എട്ടുമണിയോടെ ഉണ്ടായ അപകടത്തില്‍ ഗുരതരമായി പരിക്കേറ്റ മുന്നിയൂര്‍ ആലിന്‍ചുവട്‌ സലാമത്ത്‌ നഗര്‍ സ്വദേശി വിളിവള്ളി ഉണ്ണികൃഷ്‌ണന്‍ മകന്‍ വിനീഷ്‌(34) ആണ്‌ മരിച്ചത്‌. അപകടത്തില്‍ ഗുരതരമായി പരിക്കേറ്റ മുന്നിയുര്‍ സലാമത്ത്‌ നഗറിലെ വടക്കുമ്പാട്ട്‌ സജി(42), ഇടിച്ച ബൈക്കിലെ യാത്രക്കാരനായ ചെറുമുക്ക്‌ വടക്കുമ്പറമ്പില്‍ അജീഷ്‌(22) എന്നിവരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജിലും കോട്ടെക്കലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

കോണ്‍ട്രക്ടറാണ്‌ വിനീഷ്‌. അമ്മ:ജാനകി. ഭാര്യ: അനുപമ. മകള്‍:വൈഗ. സഹോദങ്ങള്‍:രാമചന്ദ്രന്‍, രാധാകൃഷ്‌ണന്‍,ദിനേശ്‌(എല്ലാവരും സൗദിഅറേബ്യ)