വിഭാഗീയത ചേലമ്പ്രയില്‍ ഭരണമാറ്റത്തിന്‌ വഴിയൊരുക്കുമോ

Story dated:Monday October 5th, 2015,11 38:am
sameeksha sameeksha

Untitled-1 copyതേഞ്ഞിപ്പലം: മലപ്പുറം ജില്ലയിലെ വടക്കേ അറ്റത്ത്‌ സ്ഥിതി ചെയ്യുന്ന ചേലേമ്പ്ര പഞ്ചായത്ത്‌ വീണ്ടും വലത്തോട്ടോ അതോ ഇടത്തോട്ടോ? തേഞ്ഞിപ്പലവും ചെറുകാവും പള്ളിക്കലും വള്ളിക്കുന്നും കോഴിക്കോട്‌ ജില്ലയിലെ രാമനാട്ടുകരയും, ഫറോക്കും, കടലുണ്ടിയും അതിര്‍ത്തി പങ്കിടുന്നതാണ്‌ ചേലേമ്പ്ര ഗ്രമപഞ്ചായത്ത്‌ . കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞുടപ്പില്‍ 18ല്‍ 12 സീറ്റ്‌ നേടി അധികാരത്തില്‍ വന്ന യുഡിഎഫ്‌ മുസ്ലീംലീഗിലെ കെപി ഷാഹിനെയെ പ്രസിഡന്റായും കോണ്‍ഗ്രസിലെ കെപി ദേവദാസിനെ വൈസ്‌ പ്രസിഡന്റാക്കുകയും ചെയ്‌തു.

കെപി ഷാഹിന
കെപി ഷാഹിന

കഴിഞ്ഞ കുറിച്ച്‌ വര്‍ഷങ്ങളായി രാഷ്ട്രീയ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്‌ മുസ്ലീംലീഗിനകത്തെ വിഭാഗിയതയെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ ഭരണസമിതി തകരുകയും വിമതവിഭാഗം ലീഗിലെ അഞ്ച്‌ അംഗങ്ങളും എല്‍ഡിഎഫും ചേര്‍ന്ന്‌ എട്ടുമാസത്തോളം ഭരണം നടത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ കൂറുമാറ്റനിരോധനനിയമം പ്രകാരം അയോഗ്യരാക്കപ്പെട്ടതോടെ വിമതര്‍ക്ക്‌ സ്ഥാനമൊഴിയേണ്ടിയവരുകയും വീണ്ടും പഴയ ഭരണസമിതി തുടരുകയുമായിരുന്നു. ഇത്തരത്തിലുള്ള അസ്ഥിരത പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ കാര്യായി ബാധിച്ചിട്ടുണ്ട്‌
ഭവനരഹിതര്‍ക്കായുള്ളു സമ്പുര്‍ണ്ണ പാര്‍പ്പിട പദ്ധതി ജലനിധി ഭവനപുനരുധ്‌ാരണ പദ്ധതി സമ്പൂര്‍ണ്ണ പെന്‍ഷന്‍, സമ്പൂര്‍ണ്ണ അയല്‍ക്കുട്ടഗ്രാമം സ്‌മാര്‍ട്ട്‌ ചേലേമ്പ്ര, ലഹരിമുക്തഗ്രാമം തുടങ്ങിയ നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാനായെന്ന്‌ പ്രസിഡന്റ്‌ കെപി ഷാഹിന പറഞ്ഞു

രവീന്ദ്രന്‍
രവീന്ദ്രന്‍

പ്രസിഡന്റിന്റെ തന്‍പ്രമാണിത്തം കാരണം യുഡിഎഫ്‌ മെമ്പര്‍മാര്‍ പോലും പലപദ്ധതികളുമായി സഹകരിച്ചില്ലെന്നും ഇത്‌ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ വിഘാതമായെന്നും, പാവപ്പെട്ടവര്‍ വീടിന്‌ സര്‍ട്ടിഫിക്കേറ്റിന്‌ ഓടി നടക്കുമ്പോള്‍ വയലുകള്‍ മണ്ണിട്ട്‌ നികത്തി വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഭരണപക്ഷം ഓത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ അംഗം രവീന്ദ്രന്‍ പറഞ്ഞു. കാര്‍ഷികമേഖലയോട്‌്‌ കടുത്ത അവഗണനയാണെന്നും. ക്ലീന്‍ ചേലേമ്പ്രയുടെ പേരില്‍ ലക്ഷങ്ങള്‍ ചിലവഴിക്കുമ്പോള്‍ കാക്കഞ്ചേരി വളവ്‌ ഇപ്പോഴും ചിഞ്ഞു നാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ്‌ സംവിധാനത്തില്‍ കോണ്‍ഗ്രസ്സും ലീഗും ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ തന്നെ ലീഗിനകത്തുള്ള വിഭാഗീയത എത്രത്തോഴും ആഴത്തിലുള്ള മുറിവുകളാണ്‌ ഉണ്ടായതെന്ന തെരഞ്ഞുടുപ്പഫലം പുറത്തുവരുമ്പോള്‍ തിരിച്ചറിയും.