ചേലേമ്പ്ര പഞ്ചായത്ത് ഭരണം മുസ്ലീം ലീഗിന് നഷ്ടമായി

cherthalaപ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായി

തേഞ്ഞിപ്പലം: മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ഗ്രാമപഞ്ചായത്തില്‍ മുസ്ലീം ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി. ഒരു വിഭാഗം ലീഗ് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഷാഹിനക്കാണ് ഭൂരിപക്ഷം നഷ്ടമായിരിക്കുന്നത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 10 അംഗങ്ങളും എതിര്‍ത്ത് 7 പേരും വോട്ട് ചെയ്തു. ബിജെപിയുടെ ഏക അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

ആകെ 18 അംഗങ്ങളാണ് പഞ്ചായത്ത് ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. മുസ്ലീം ലീഗ്-10, കോണ്‍ഗ്രസ്സ്- 2, സിപിഎം- 5, ബിജെപി- 1എന്നതായിരുന്നു കക്ഷി നില. ഇതില്‍ 4 ലീഗ് അംഗങ്ങളും, ഒരു കോണ്‍ഗ്രസ്സ് അംഗവും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയായിരന്നു.

ഉച്ചക്ക് ശേഷം വൈസ് പ്രസിഡണ്ട് ദേവദാസി (കോണ്‍ഗ്രസ്സ്) നെതിരെയുള്ള അവിശ്വാസ പ്രമേയവും വോട്ടിങ്ങിനിടുന്നു.