Section

malabari-logo-mobile

ചേലേമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റടക്കം അഞ്ച്‌ പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി

HIGHLIGHTS : തേഞ്ഞിപ്പലം :ചേലേമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സ്റ്റാന്‍ാഡിങ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവരയടക്കം അഞ്ചുപേരെ തെരഞ്ഞെടുപ്പ്‌

Untitled-2 copyതേഞ്ഞിപ്പലം:ചേലേമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സ്റ്റാന്‍ാഡിങ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവരയടക്കം അഞ്ചുപേരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അയോഗ്യരാക്കി. പ്രസിഡന്റ്‌ കെകെ സുഹറ, കെപി രഘുനാഥ്‌ കെടി ജമീല ഹുസൈന്‍, സില്‍ജ പി നൗഷാദലി എന്നവരെയാണ്‌ അയോഗ്യരാക്കിയത്‌.

മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെപി ഷാഹിന നല്‍കിയ പരാതിയിലാണ്‌ കമ്മീഷന്റെ ഉത്തരവ്‌.

sameeksha-malabarinews

യുഡിഎഫിലുണ്ടായ ശക്തമായ ആഭ്യന്തരപ്രശനം മൂലം ഒരു വിഭാഗം ഇടതു പക്ഷവുമായി ചേര്‍ന്ന്‌ പഞ്ചായത്ത്‌ ഭരണം പിടിച്ചെടുക്കുകയായിരുന്നു.18 അംഗ ഭരണസമിതിയില്‍ 12 പേരും യുഡിഎഫ്‌ കാരായിരുന്നു. ഇവരില്‍ നിന്ന്‌ നാല്‌ മുസ്ലീം ലീഗ്‌ അംഗങ്ങളും ഒരു കോണ്‍ഗ്രസ്‌ അംഗവും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന്‌ അന്നത്തെ ഭരണസമിതിക്കെതിരെ അവിശ്യാസം കൊണ്ടുവരികയായിരുന്നു. അവിശ്യാസം പാസായതോടെ ഇടതു പക്ഷവുമായി ചേര്‍ന്ന്‌ വിമതപക്ഷം പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പാര്‍ട്ടി വിപ്പ്‌ ലംഘിച്ചതിനെതിരെ മുന്‍ പ്രസിഡന്റ്‌ കെപി ഷാഹിന നല്‍കിയ പരാതിയിലാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നടപടി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!