ചാറ്റിംഗിലൂടെ പരിചയപ്പെട്ട 14 കാരിയായ അറബി പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ്‌ പിടിയില്‍

Untitled-1 copyറിയാദ്‌: സോഷ്യല്‍ മീഡിയവഴി ചാറ്റിംഗിലൂടെ പരിചയപ്പെട്ട 14 കാരിയായ അറബി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി. സൗദിയിലാണ്‌ മുപ്പതുകാരന്‍ പിടിയിലായത്‌. ചാറ്റിംഗിലൂടെ തുടങ്ങിയ ബന്ധം പിന്നീട്‌ പ്രണയത്തിലേക്ക്‌ വഴിമാറുകയായിരുന്നു. പലതരത്തിലുള്ള കള്ളങ്ങള്‍ പറഞ്ഞാണ്‌ ഇയാള്‍ കുട്ടിയുടെ വിശ്വാസം നേടിയെടുത്തത്‌.

തുടര്‍ന്ന്‌ ഇയാള്‍ പെണ്‍കുട്ടിയുമായി കാറില്‍ പലയിടത്തും കറങ്ങുകയും ചെയ്യ്‌തിരുന്നു. ഒരുദിവസം ഇയാളുടെ വീട്ടില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയും മുറി പൂട്ടിയിട്ട്‌ പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്‌തു. പിന്നീട്‌ കുട്ടിയെ റോഡില്‍ ഉപേക്ഷിക്കുകയും ചെയ്‌തു. വഴിയില്‍ അസ്വാഭാവികമായി കുട്ടിയെ കണ്ടെ യാത്രക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ യുവാവിനെ പിടികൂടുകയായിരുന്നു.