Section

malabari-logo-mobile

ചങ്ങരംകുളം എസ്‌ഐയെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു

HIGHLIGHTS : മലപ്പുറം: ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ ചങ്ങരംകുളം സബ്‌ ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയിലിനെ തിരൂരിലേക്ക്‌ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത...

changaramkulam,policeമലപ്പുറം: ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ ചങ്ങരംകുളം സബ്‌ ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയിലിനെ തിരൂരിലേക്ക്‌ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ്‌ ജില്ല പോലീസ്‌ ചീഫ്‌ താല്‍ക്കാലികമായി മരവിപ്പിച്ചു.

ലോക്കപ്പ്‌ മരണങ്ങളിലൂടെ ഏറെ കുപ്രസിദ്ധിയാര്‍ജിച്ചിരുന്ന ഈ സ്റ്റേഷനെ ചാര്‍ജ്ജെടുത്ത്‌ ഒരു വര്‍ഷത്തിനകം തന്നെ ജനസൗഹൃദ അന്തരീക്ഷമുള്ളതാക്കി മാറ്റാന്‍ കഴിഞ്ഞ എസ്‌ഐയെ സ്ഥലം മാറ്റുന്നതിനെതിരെ ബിജെപി ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും വ്യാപാരിസംഘടനകളും, ക്ലബ്ബുകളും രംഗത്തെത്തിയിരുന്നു. മണല്‍, മണ്ണ്‌ മാഫിയക്കെതിരെയും വിദ്യാര്‍ത്ഥകള്‍ക്ക്‌ മയക്കുമരുന്ന എത്തിക്കുന്ന സംഘങ്ങള്‍ക്കെതിരെയും, മദ്യകച്ചവടക്കാര്‍ക്കെതിരെയും ഇയാള്‍ ശക്തമായ നിലപടെടുത്തിരുന്നു.

sameeksha-malabarinews

എന്നാല്‍ എസ്‌ഐയെ സ്ഥലം മാറ്റിയതിനെതിരെ പ്രതികരിച്ചതുമായി ബന്ധപ്പെട്ട മണ്ഡലത്തിലെ ബിജെപിയില്‍ ശക്തമായ അഭിപ്രായ ഭിന്നത ഉടലെടുത്തു. നേരത്തെ എസ്‌ഐയെ സ്ഥലം മാറ്റണമെന്നാവിശ്യപ്പെട്ട്‌ ബിജെപി പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ നടത്തിയിരുന്നു. എന്നാല്‍ സ്ഥലംമാറ്റം ഉത്തരവ്‌ വന്നപ്പോള്‍ യുവമോര്‍ച്ചയുടെ സംസ്ഥാനകമ്മറ്റിയംഗം പ്രമോദ്‌ പരസ്യ പ്രസ്‌താവനയുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ഇരുവാദത്തിനും അനുകൂലമായും പ്രതികൂലമായും പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നീട്‌ ഉന്നത ഇടപെടലിനെ തുടര്‍ന്ന്‌ പ്രമോദ്‌ പ്രസ്‌താവന തിരുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!