ചങ്ങരംകുളത്ത് യുവാവിന്‌ പോലീസുകാരന്റെ മര്‍ദ്ധനം

changaramkulam police stationചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ധിച്ചതായി പരാതി ഇതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മര്‍ദ്ധനത്തില്‍ പരിക്കേറ്റ പന്താവൂര്‍ സ്വദേശി ഷഹനാസിനെ ഷാനാവാസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചങ്ങരുംകുളം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്‍ ഹെല്‍മറ്റില്ലാതെ ടൂവീലര്‍ ഓടിക്കുന്ന ദ്യശം മൊബൈലില്‍ പകര്‍ത്തിയതിനാണത്രെ മര്‍ദ്ധനമേറ്റത്
കഴിഞ്ഞ ദിവസം ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ യുവതി തൂങ്ങിമരിച്ചതിനെ തുടര്‍ന്ന് പോലീസിനെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്ന വേളയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.