ചന്ദ്രലേഖയുടെ ആദ്യസിനിമാഗാനം സൂപ്പര്‍ ഹിറ്റ്

Chandralekha3017തിരു: സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റിലൂടെ കണ്ടെത്തിയ മാലയാളികളുടെ ഇഷ്ടഗായികയായ ചന്ദ്രലേഖയുടെ ആദ്യ സിനിമാഗാനം സൂപ്പര്‍ഹിറ്റ്. മലയാളത്തിലെ നവാഗത സംവിധായകനായ പ്രശാന്ത് മാമ്പള്ളി കഥയും തിരക്കഥയും ഒരുക്കുന്ന ലൗ സ്റ്റോറി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ചന്ദ്രലേഖ പാടിയത്.

ഈ ചിത്രത്തില്‍ ചന്ദ്രലേഖ പാടിയ ‘കണ്‍കളാലൊരു കവിതയെഴുതുവാന്‍’ എന്നു തുടങ്ങുന്ന ഗാനം ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമെല്ലാം വൈറലായി മാറിയിരിക്കുകയാണ്. സുധികൃഷ്ണയുടെ വരികള്‍ക്ക് ഡേവിഡ് ഷോണാണ് ഈണം പകര്‍ന്നിരിക്കുന്നത്.

മക്ബൂല്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ താരം സ്വാതി ഭഗത് മാനുവല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നണ്ട്. ഗ്യാലക്‌സി പ്ലാസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.