Section

malabari-logo-mobile

ചന്ദ്രബോസ് കൊലപാതകം: നിസാമിന് ജാമ്യമില്ല; നിസാമിന്റെ ഭാര്യ ഒളിവില്‍

HIGHLIGHTS : തൃശ്ശൂര്‍: പുഴയ്ക്കല്‍ ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ മുഹമ്മദ് നിസാമിന് ജ്യാമമില്ല.

Untitled-2 copyതൃശ്ശൂര്‍: പുഴയ്ക്കല്‍ ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍  മുഹമ്മദ് നിസാമിന് ജ്യാമമില്ല. നിസാമിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി.

നിസാമിന് ഉന്നതബന്ധങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ചില കേസുകള്‍ നിസാം ഒത്തുതീര്‍പ്പാക്കിയത് ഉന്നതസ്വാധീനം വെളിവാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താതിരുന്ന പേരാമംഗലം സി ഐക്കെതിരെ ഉപലോകായുക്ത സ്വമേധയാ കേസെടുത്തു.

sameeksha-malabarinews

നിസാം കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മൊഴിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൊഴിയെടുക്കാനുള്ള ആരോഗ്യസ്ഥിതി ചന്ദ്രബോസിനില്ലെന്ന് പൊലീസ് പറയുമ്പോള്‍, ചന്ദ്രബോസുമായി താന്‍ സംസാരിച്ചിരുന്നതായി ചന്ദ്രബോസിനെ ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി.

കേസില്‍ നിര്‍ണായകമായ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നിരിക്കേയാണ് ചന്ദ്രബോസ് സംസാരിച്ചിരുന്ന വിവരം ഡോക്ടര്‍ പുറത്തുപറഞ്ഞത്.

അതേ സമയം, നിസാമിന്റെ  ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സുരക്ഷാ ജീവനക്കാരനെ നിഷാം മര്‍ദ്ദിച്ചപ്പോള്‍ ഭാര്യയും അടുത്തുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അക്രമത്തിനിടെ തോക്ക് എടുത്തുകൊണ്ടുവരാന്‍ നിസാം ഭാര്യയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം നിസാമിന്റെ  ഭാര്യ അമല്‍ ഒളിവിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!