Section

malabari-logo-mobile

ചാലിയാര്‍ മാലിന്യ മുക്തമാക്കുന്നതിന് കൂടുതല്‍ നടപടികളുമായി മുന്നോട്ടു പോകും:ജില്ലാ കലക്ടര്‍

HIGHLIGHTS : മലപ്പുറം: ചാലിയാര്‍ പൂര്‍ണമായും മാലിന്യ മുക്തമാക്കുതിന് കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മേഖലയിലെ പഞ്...

മലപ്പുറം: ചാലിയാര്‍ പൂര്‍ണമായും മാലിന്യ മുക്തമാക്കുതിന് കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇതിന്റെ ഭാഗമായി പുഴയിലേക്ക് മാലിന്യം എത്തിക്കുന്ന വിടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കും. മാലിന്യം കുഴലുകള്‍,ചാലുകള്‍ തുടങ്ങിയവ വഴി പുഴയിലേക്ക് എത്തിക്കുന്ന സ്ഥാപനങ്ങള്‍,വീടുകള്‍ എന്നിവ കണ്ടെത്തി മാഗ്ഗങ്ങള്‍ അടക്കാന്‍ ഏപ്രില്‍ ഒന്നു മുതല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ നോട്ടിസ് നല്‍കും. ഏപ്രില്‍ ഏഴിനകം നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടും. നടപടി സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കെതിരെ ഏപ്രില്‍ എട്ടു മുതല്‍ പോലീസ് വീടുകളിലെത്തി കേസ് റജിസ്റ്റര്‍ ചെയ്യും. ഇതോടൊപ്പം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുതിന്റെ ഭാഗമായി കാമ്പയിന്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഇത്തരം പരിപാടികളില്‍ ജില്ലാ കലക്ടര്‍ നേരിട്ട് പങ്കെടുക്കും.

സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍,നെഹ്‌റു യുവ കേന്ദ്ര തുങ്ങിയവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനു പുറമെ മാലിന്യ നിക്ഷേപം നടത്തുവര്‍ക്കെതിരെ 2017 ലെ ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വെഷന്‍ ഒര്‍ഡിനന്‍സ് അമന്റന്‍ന്റ് നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി കുറ്റകൃത്യതതിലേര്‍പ്പെടുന്ന വ്യക്തിക്ക് മൂന്ന് വര്‍ഷം വരെയുള്ള തടവു ശിക്ഷ ലഭിക്കും. ഇതിനു പുറമെ രണ്ട് ലക്ഷം പിഴയിടുന്നതിനും കഴിയും.

sameeksha-malabarinews

ഇതര സംസ്ഥാന തൊഴിലാളികളുടെ വാസ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിന് അവിടെത്ത സൗകര്യങ്ങളെ കുറിച്ച് വിലയിരുത്താനും ജില്ലാകലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിദ്ദേശം നല്‍കി.
ജില്ലയിലെ പുഴകള്‍ കയ്യേറി കൃഷി നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. പുഴ കയ്യേറി കൃഷിയിറക്കുന്നത് തടയണമെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്. കൃഷിയിറക്കുന്നതിന്റെ ഭാഗമായി ഭൂമി കയ്യേറുന്നതായും വെള്ളത്തില്‍ വിഷം കലക്കുന്നതായും യോഗത്തില്‍ അഭിപ്രായം മുണ്ടായി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അരിക്കോട് പാലത്തിന്‍ മുകളില്‍ നിന്ന് മാലിന്യം പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന സഹചര്യത്തില്‍ പാലത്തിന് മുകളില്‍ പ്ലാസ്റ്റിക് വലകള്‍ വച്ച് കവര്‍ ചെയ്യും. സി.സി.ടി.വി. ക്യാമറ വെക്കുന്നതിന് പദ്ധതി വച്ച് എല്ലാ പഞ്ചായത്തുകള്‍ക്കും ആയത് വക്കുതിന് അനുമതി നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യുട്ടി കലക്ടര്‍ സി.അബ്ദുല്‍ റഷീദ്,ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.രാജു.പഞ്ചായത്ത് പ്രസിഡന്റുമാര്‍,രാഷ്ട്രീയ കക്ഷി പ്രിനിധികള്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!