Section

malabari-logo-mobile

വ്യാജ സര്‍ട്ടിഫിക്കറ്റ്;യുവതിക്ക് 3 വര്‍ഷം തടവും നാടുകടത്തലും

HIGHLIGHTS : ദോഹ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ പ്രതിയായ വനിതയെ മൂന്നു വര്‍ഷം തടവിനും ശിക്ഷാകാലാവധിക്കു ശേഷം നാടുകടത്താനും വ്യാജ സര്‍ട്ടിഫിക്...

Ladyദോഹ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ പ്രതിയായ വനിതയെ മൂന്നു വര്‍ഷം തടവിനും ശിക്ഷാകാലാവധിക്കു ശേഷം നാടുകടത്താനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുക്കാനും ക്രിമിനല്‍ കോടതി ശിക്ഷിച്ചു. പ്രതിയുടെ അസാന്നിധ്യത്തിലാണ് ശിക്ഷാ വിധിയുണ്ടായത്. വെറും ഡിപ്ലോമ മാത്രമുള്ള പ്രതി വ്യാജ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും സംഘടിപ്പിച്ചതിന് പുറമേ ഖത്തറിലെ ഒരു മന്ത്രാലയത്തിന്റെ വ്യാജ സീലും ഈ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ഉപയോഗിച്ചിരുന്നു.
അജ്ഞാതനായ ഒരാളുടെ സഹായത്തോടെയാണ് ഇവര്‍ അറബ് യൂണിവേഴ്‌സിറ്റിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും തരപ്പെടുത്തിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഖത്തറിലെ ഒരു മന്ത്രാലയത്തിന്റെ വ്യാജസീല്‍ പതിപ്പിച്ച് തുല്യത നേടിയെടുത്തതായി രേഖപ്പെടുത്തിയ ഒപ്പിട്ട് വിദേശകാര്യമന്ത്രാലയത്തില്‍ അറ്റസ്റ്റേഷനായി സമര്‍പ്പിച്ചു. ഇവിടെ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അത് ഉറപ്പാക്കാന്‍ അറബ് യൂണിവേഴ്‌സിറ്റിയുമായി മന്ത്രാലയം ബന്ധപ്പെട്ടപ്പോഴാണ് ഇങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ നല്‍കിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് വ്യാജരേഖ നിര്‍മിക്കുകയും അത് ഉപയോഗിക്കുകയും ചെയ്ത കുറ്റത്തിന് അന്വേഷണം നടത്തി പ്രോസിക്യൂഷന്‍ കേസ് കോടതിയില്‍ സമര്‍പ്പിച്ചത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!