കേന്ദ്രമന്ത്രിസഭാ പുനസംഘടന: 19 പുതിയ മന്ത്രിമാര്‍

CmlARrJUEAAz1B6ദില്ലി: 19 അംഗ പുതുമുഖങ്ങളുമായി കേന്ദ്രമന്ത്രിസഭാ പുന:സംഘടന. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തി. പുതിയ അംഗങ്ങള്‍ ഇന്ന് സത്യപ്രജിജ്ഞ ചെയ്ത് അധികാരമേറ്റു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, കര്‍ണാടക, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്കാണ് പുന:സംഘടനയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്.

അതേ സമയം നിലവിലെ മന്ത്രിസഭയില്‍നിന്നും നിഹാല്‍ചന്ദ്, ആര്‍.എസ്.കതേരിയ, സന്‍വര്‍ലാല്‍ ജാട്ട്, മനുഷ്ഭായ് ഡി വാസവ, എം.കെ. കുണ്ടറിയ എന്നീ മന്ത്രിമാരെ ഒഴിവാക്കിയിട്ടുണ്ട്. അപ്‌നാ ദള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള ആര്‍.പി.ഐ എന്നീ ഘടകക്ഷികള്‍ക്കാണ് ഇത്തവണ പുതിയതായി മന്ത്രിസ്ഥാനം ലഭിച്ചിട്ടുള്ളത്.

മന്ത്രിമാരുടെ വകുപ്പുകള്‍ വൈകാതെ പ്രഖ്യാപിക്കും. ഫഗന്‍ ഖുസ്താലെ, എസ്എസ് അലുവാലിയ, രമേഷ് ജിഗജിനാഗി, വിജയ് ഗോയല്‍, രാംദാസ് അത്താവാലെ, രജന്‍ ഗൊഹൈന്‍, അനില്‍ മാധവ് ദവേ, പര്‍സോട്ടംഭായ് രൂപവാല, എംജെ അക്ബര്‍, അര്‍ജുന്‍ രാം മേഘാവല്‍, ജസ്വന്ത് സിഹ് ഭാഭോര്‍, ഡോ. മഹേന്ദ്രനാഥ്, അജയ് തംതാ, ക്രിഷ്ണാ രാജ്, മന്‍സൂക് മാണ്ഡവ്യ, അനുപ്രിയ പട്ടേല്‍, സിആര്‍ ചൗധരി, പിപി ചൗധരി, ഡോ. സുഭാഷ് രാമറാവു എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.