കേന്ദ്രമന്ത്രി കൃഷ്ണ രാജ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ കുഴഞ്ഞുവീണു

ദില്ലി: രാവിലെ പാര്‍ലമെന്റ് കോംപ്ലക്‌സിലെ ലൈബ്രറി ബില്‍ഡിങ്ങില്‍ നടന്ന യോഗത്തിനിടെ കേന്ദ്രമന്ത്രി കൃഷ്ണ രാജ് കുഴഞ്ഞുവീണു.

ഉടന്‍തന്നെ അവരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതെസമയം മന്ത്രിയുടെ ആരോഗ്യത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു.