കേന്ദ്ര തൊഴില്‍ മന്ത്രി ശിശ്‌റാം ഓല അന്തരിച്ചു

shish-ram-olaദില്ലി: കേന്ദ്ര തൊഴില്‍ മന്ത്രി ശിശ്‌റാം ഓലെ(86) അന്തരിച്ചു. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയില്‍ ഇന്ന് രാവിലെ 5.30 നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.

രാജസ്ഥാനിലെ ജൂന്‍ജിനുവില്‍ നിന്നുള്ള എംപിയായിരുന്നു ശിശ്‌റാം ഓല. അഞ്ച് തവണ ലോകസഭാംഗമായിരുന്നു. 1996 മുതല്‍ 97 വരെ സ്വതന്ത്ര ചുമതലയുള്ള രാസവള സഹമന്ത്രിയായിരുന്നു. 1997 മുതല്‍ 98 വരെ ജലവിഭവ സഹമന്ത്രിയായിരുന്നു. 2004 മെയ് മുതല്‍ നവംബര്‍ വരെ തൊഴില്‍ വകുപ്പിന്റെ ചുമതല വഹിച്ചു. നിലവിലെ മന്ത്രിസഭയില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ റെയില്‍വെ വകുപ്പിന്റെ ചുമതലയിലേക്ക് മാറിയപ്പോള്‍ 2013 ജൂണില്‍ ശിശ്‌റാം തൊഴില്‍ മന്ത്രിയായത്.

സാമൂഹ്യക്ഷേമ പ്രവര്‍ത്തനത്തിന് രാജ്യം അദേഹത്തിന് പത്മശ്രീനല്‍കി ആദരിച്ചു. 1927 ജൂലൈലാണ് അദേഹം ജനിച്ചത്.