സാഹിത്യ അക്കാദമി അധ്യക്ഷനായി ചന്ദ്രശേഖര കമ്പാറിനെ തെരഞ്ഞെടുത്തു

ദില്ലി: കേന്ദ്രസാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ സഖ്യത്തിന് വന്‍തിരിച്ചടി. ബിജെപിയോട് സഹകരിച്ച പ്രതിഭാ റായിയെ പരാജയപ്പെടുത്തി പുരോഗമനപ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര കമ്പാര്‍ അക്കാദമി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

കമ്പാറിന് 56 വോട്ടും പ്രതിഭാ റായിക്ക് 26 വോട്ടുമാണ് ലഭിച്ചത്. രഹസ്യ ബലാറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്.

മലയാള ഭാഷാ പ്രതിനിധി സ്ഥാനത്തേക്ക് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൂടിയായ പ്രഭാവര്‍മ, കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ ഡോക്ടര്‍ അജിത്കുമാര്‍ എന്നിവര്‍ തമ്മിലായിരുന്നു മത്സരം നടന്നത്. ബാലചന്ദ്രന്‍ വടകേടത്താണ് കേരളത്തില്‍ നിന്നുള്ള ജനറല്‍ കൗണ്‍സിലിലെ മറ്റൊരംഗം.

Related Articles