Section

malabari-logo-mobile

കേന്ദ്ര ബജറ്റ് 2017

HIGHLIGHTS : ബജറ്റ് അവതരിപ്പിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി,ബജറ്റ് അവതരണത്തിന് സ്പീക്കറുടെ അനുമതി, പ്രത്യേക മന്ത്രിസഭായോഗം അല്‍പസമയത്തിനകം പാര്‍ലമെന്റില്‍ ,ബജറ്റ...

പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനായെന്നും ബജറ്റ്. നോട്ട് അസാധുവാക്കലുമായി സഹകരിച്ച ജനത്തിന് നന്ദിയറിയിച്ചാണ് 2017 -18 വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിച്ചു തുടങ്ങിയത്. അരുണ്‍ ജെയ്‌റ്റ്‌ലിയുടെ നാലാമത് ബജറ്റാണിത്.

12.58: ബജറ്റ് അവതരണത്തിന് സമാപനം

sameeksha-malabarinews

12.52: മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ട

12.50: 50ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 10 ശതമാനം സർച്ചാർജ്.

12.47: 2.5 മുതല്‍ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 5% നികുതി

12.45: വരുമാന നികുതിയില്‍ ഇളവ്

12.43: സ്റ്റാര്‍ട്ടപ്പുകളുടെ തിരിച്ചടവ് കാലാവധി ഏഴ് വര്‍ഷമാക്കും

12.41: കൂടുതല്‍ തുക ചെക്കായോ ഡിജിറ്റല്‍ ഇടപാടായോ മാത്രം

12.39: പണമായി സ്വീകരിക്കാവുന്നത് പരമാവധി 2000 രൂപ

12.37: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനയില്‍ നിയന്ത്രണം

12.35:3 ലക്ഷത്തില്‍ കൂടുതല്‍ കറന്‍സി ഇടപാടുകള്‍ പാടില്ല

12.33: ആദായനികുതി റിട്ടേണ്‍ നല്‍കിയത് 1.8 കോടി ആളുകള്‍

12.31: നികുതി വരുമാനം 17% കൂടും, നികുതി പിരിവില്‍ 34% വര്‍ദ്ധന

12.29:  നികുതി പിരിവ് കാര്യക്ഷമമാക്കും

12.27: 2,74,111 കോടി രൂപ പ്രതിരോധ മേഖലയ്ക്ക്‌

12.25: സ്വത്ത് കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും

12.24: സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ടാല്‍ കര്‍ശന നടപടി

12.23: വരള്‍ച്ച നേരിടാന്‍ നടപടികള്‍ സ്വീകരിക്കും

12.21: 20 ലക്ഷം ആധാര്‍ പിഒഎസ് മെഷീനുകള്‍

12.19:ക്യാഷ് ലെസ് ഇടപാടുകള്‍ക്കായി ആധാര്‍ പെ

12.17: ഭീം ആപ്പ് പ്രോത്സാഹിപ്പിക്കാന്‍ 2 പദ്ധതികള്‍

12.16: 2500 കോടിയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യം

12.15: ഗതാഗത വികസനത്തിന് 2.41 ലക്ഷം കോടി

12.13: ഭാരത് നെറ്റ് പദ്ധതിക്കായി 10000 കോടി

12.11: പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം

12.09: പുതിയ നിക്ഷേപ നയം പരിഗണനയില്‍

12.07: ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് ഇനിയില്ല

12.05:  ഭവന വായ്പ തിരിച്ചടവ് പരിധി 20 വര്‍ഷമായി ഉയര്‍ത്തും

12.03: പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഇളവ്

12.01: ഭിന്നശേഷിയുള്ളവര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍

11.58: വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ റെയില്‍ സുരക്ഷാ ഫണ്ട്‌

11.55: 3500 കിലോമീറ്റര്‍ പുതിയ പാതകള്‍

11.53: പരാതികള്‍ പരിഹരിക്കാന്‍ കോച്ച് മിത്ര പദ്ധതി

11.51: റെയില്‍ സുരക്ഷയ്ക്ക് ഊന്നല്‍

11.49: പ്രവേശന പരീക്ഷകള്‍ക്ക് ദേശീയ ഏജന്‍സി

11.46 : എയിംസ് ഗുജറാത്തിനും ഝാര്‍ഖണ്ഡിനും മാത്രം

11.45: കേരളത്തിന് എയിംസ് ഇല്ല

11.43: തൊഴിലുറപ്പ് പദ്ധതി വിഹിതം 48,000 കോടി രൂപയായി ഉയര്‍ത്തി

11.41: സര്‍ക്കാരിന്റെ അജണ്ട ‘ടെക് ഇന്ത്യ’

11.39: 2018ഓടെ ഗ്രാമങ്ങളില്‍ 100% വൈദ്യുതീകരണം

11.38 : ക്ഷീര വികസന പദ്ധതികള്‍ക്ക് 8000 കോടി

11.37: 5000 ഗ്രാമങ്ങളെയും ഒരു കോടി കുടുംബങ്ങളെയും ദാരിദ്ര്യ വിമുക്തമാക്കും

11.36: ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പ്രത്യക പദ്ധതി

11.35: ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടി

11.33: 10 ലക്ഷം കോടി രൂപ വരെ കാര്‍ഷിക വായ്പ

11.30 : ആഭ്യന്തര ഉത്പാദനം 3.4% ഉയരുമെന്ന് പ്രതീക്ഷിക്കുന്നു

11.29 : ഡിജിറ്റല്‍ ഇടപാടുകള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കം നല്‍കും

11.28 : കാര്‍ഷിക- ഗ്രാമീണ മേഖലകള്‍ക്ക് ബജറ്റില്‍ ഊന്നല്‍

11.25: നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഈ വര്‍ഷത്തോടെ അവസാനിക്കും

11. 26: ബജറ്റ് ഏകീകരണം ചരിത്ര നടപടിയെന്നും ജെയ്റ്റ്‌ലി

11.20 : നോട്ട് നിരോധനം ധീരമായ നടപടിയെന്ന് ജെയ്റ്റ്‌ലി

11.23 : നോട്ട് നിരോധനം സംശുദ്ധമായ സാമ്പത്തിക വ്യവസ്ഥയ്ക്ക് വേണ്ടി

11.17 : കേരള എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു

11.11:കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുന്നു

11.10: കേന്ദ്ര സര്‍ക്കാരിന്റെ നാലാം ബജറ്റ് അവതരണത്തിന് സഭയില്‍ തുടക്കം

11.9: സഭയിൽ പ്രതിപക്ഷ ബഹളം

11. 7: സഭ പിരിയണമെന്ന് കോണ്‍ഗ്രസ്സിന്റെ ആവശ്യം

11.04: സ്പീക്കര്‍ അനുശോചനക്കുറിപ്പ് വായിക്കുന്നു

11. 03: അന്തരിച്ച ഇ അഹമ്മദിന് സഭയില്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നു

11.00: സഭാ നടപടികള്‍ക്ക് തുടക്കം

10.55: മോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണം അല്‍പസമയത്തിനകം സഭയില്‍

10.43 : ബജറ്റ് അവതരിപ്പിക്കുമെന്ന് സ്പീക്കര്‍

10.36: പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി
10.34: ബജറ്റ് 11 മണിക്കെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

10.28 : പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തി

10.22: ബജറ്റ് അവതരിപ്പിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി

10.9: ബജറ്റ് അവതരണത്തിന് സ്പീക്കറുടെ അനുമതി

10.07: പ്രത്യേക മന്ത്രിസഭായോഗം അല്‍പസമയത്തിനകം പാര്‍ലമെന്റില്‍

9.53: ബജറ്റ് അവതരണത്തിനായി അരുൺ ജെയ്റ്റ്ലി സഭയിലെത്തി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!