Section

malabari-logo-mobile

മൈക്രോമാക്‌സിന്റെ സിഡി എംഎ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍

HIGHLIGHTS : സിഡിഎംഎ നെറ്റ് വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് സന്തോഷം പകര്‍ന്ന് മൈക്രോമാക്‌സിന്റെ പുത്തന്‍ സിഡിഎംഎ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. ക്യാന്‍വാസ് സീരീസ...

4157-thumbസിഡിഎംഎ നെറ്റ് വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് സന്തോഷം പകര്‍ന്ന് മൈക്രോമാക്‌സിന്റെ പുത്തന്‍ സിഡിഎംഎ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. ക്യാന്‍വാസ് സീരീസില്‍ സിഡിഎംഎ സ്‌പോര്‍ട്ടോടു കൂടിയ പുതിയ മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി സിഡിഎംഎ നാമമാത്രമായ എണ്ണം സ്മാര്‍ട്ട് ഫോണുകള്‍ മാത്രമാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളെ ഏറെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് മൈക്രോമാക്‌സിന്റെ ഈ പുതിയ നീക്കം.

ഈ പുത്തന്‍ മോഡലിന്റെ പേരിട്ടിരിക്കുന്നത് ക്യാന്‍വാസ് ബ്ലാസ് എംടി 500 എന്നാണ്. മൊബൈല്‍ സേവന ദാതാക്കളായ എംടിഎസുമായി ചേര്‍ന്നാണ് മൈക്രോമാക്‌സ് ഈ പുത്തന്‍ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ സിശേഷതയായി കമ്പനി പറയുന്നത് ഒരു ജിഎസ്എം സിം കാര്‍ഡും, ഒരു സിഡിഎംഎ സിം കാര്‍ഡും പിന്തുണക്കും എന്നതാണ്. ഇതിനു പുറമെ ഇതിന്റെ മറ്റ് കോണ്‍ഫിഗറേഷനുകള്‍ എല്ലാം തന്നെ ശരാശരി നിലവാരം പുലര്‍ത്തുന്നതാണ്.

sameeksha-malabarinews

ഈ പൂത്തന്‍ മോഡലിന് 5 ഇഞ്ച് ഡിസ്‌പ്ലേയുടെ റെസലൂഷന്‍ 854 X 480 പിക്‌സലാണ്. ഒരു ഗിഗാഹെട്‌സിന്റ ഡ്യുവല്‍കോര്‍ പ്രോസസ്സറാണ് ഇതിന് കരുത്തേകുന്നത്. 768 എംബി റാം കപ്പാസിറ്റിയും, 4 ജിബി ഇന്റേണല്‍ മെമ്മറിയുമാണിതിനുള്ളത്. ഇതിന്റെ മെമ്മറി കാര്‍ഡ് 32 ജിബി വരെയാണ്. 8 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും വിജിഎ റെസലൂഷനിലുള്ള മുന്‍ ക്യാമറയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 4.12 ജെല്ലിബീന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ വൈ ഫൈ, ബ്ലൂ ടൂത്ത്, ജിപിഎസ് തുടങ്ങിയ കണക്റ്റിവിറ്റി ഒപ്ഷനുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 5 മണിക്കൂര്‍ സംസാര സമയവും 120 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുന്ന 1850 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്.

വ്യത്യസ്ത ആഗ്രഹിക്കുന്ന യുവതലമുറയുടെ ഇടയിലെക്ക് ഇറങ്ങി വന്ന ഈ പുത്തന്‍ സ്മാര്‍ട്ട് ഫോണിന്റെ വില 11,999 രൂപയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!