സിബിഎസ്‌ഇ പത്താം ക്ലാസ്‌ ഫലം പ്രസിദ്ധീരിച്ചു

cbse2ചെന്നൈ: സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു. സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://cbseresults.nic.in ലാണ്‌ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

8,17,941 ആണ്‍കുട്ടികളും 5,55,912 പെണ്‍കുട്ടികളും ഉള്‍പ്പെടെ 13 ലക്ഷത്തിലധികം കുട്ടികളാണ്‌ ഈ വര്‍ഷം സിബിഎസ്‌ഇ പരീക്ഷയെഴുതിയത്‌. സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്‌. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ്‌ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷാ ഫലം വന്നത്‌.