സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു: കേരളം ഒന്നാമത്‌

ഡല്‍ഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 82 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം 82.70 ശതമാനമായിരുന്നു വിജയശതമാനം.

തിരുവനന്തപുരം മേഖലയിലാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 95.41 ശതമാനം വിദ്യാര്‍ത്ഥികള്‍ തിരുവന്തപുരം മേഖലയില്‍ വിജയിച്ചു. 77.77 ശതമാനം ആണ്‍കുട്ടികളും 82 ശതമാനം പെണ്‍കുട്ടികളും വിജയം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് ഇത്തവണ ഫലം പ്രസിദ്ധീകരിച്ചത്.

10,40,368 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 6,07,383 ആണ്‍കുട്ടികളും 4,32,985 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.