സിബിഐ അനേ്വഷണത്തിനായി കെകെ രമ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു

K.K-Ramaതിരു : ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചനയെ കുറിച്ച് സിബിഐ അനേ്വഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വിധവയും അദ്ദേഹത്തിന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.

രാവിലെ 11 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് സമരം ആരംഭിച്ചത്. നിരാഹാര സമരം ഇടതുപക്ഷ ചിന്തകന്‍ അപ്പുകുട്ടന്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു.

രമയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി ആര്‍എംപി പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും സമരപന്തലില്‍ ഉണ്ട്. ഇന്നലെയാണ് ഒഞ്ചിയത്തെ വീട്ടില്‍ നിന്നും ടിപിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി രമ കോഴിക്കോട്ട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. ഒഞ്ചിയത്തും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലും നിരവധി പ്രവര്‍ത്തകര്‍ രമക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു.