കശുമാങ്ങയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍:  വനിതാ സംരംഭര്‍ക്ക് അപേക്ഷിക്കാം

കശുമാങ്ങയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് തുടങ്ങുന്നതിന് വനിതാ സംരംഭക യൂണിറ്റുകളില്‍ നിന്നും പ്രോജക്ട് ഉള്‍പ്പെടെയുള്ള അപേക്ഷകള്‍  ക്ഷണിച്ചു. തെരെഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് പരിശീലനവും ധനസഹായവും നല്‍കും. അപേക്ഷ 31 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ കൊല്ലം സ്‌പെഷ്യല്‍ ഓഫീസ് ആന്റ് കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയില്‍ നിന്ന് ലഭിക്കും. ഫോണ്‍ : 0474-2760456.