അമൃതാനന്ദമയിക്കെതിരെ വെളിപ്പെടുത്തല്‍ ഗെയിലിനും മാധ്യമങ്ങള്‍ക്കുമെതിരെ കേസ്

amritanandamayiഎറണാകുളം: അമൃതാനന്ദമയി മഠത്തിനെയും അവിടുത്ത അന്തേവാസികളെയും കുറിച്ച് പുസ്തകമെഴുതിയ മുന്‍ശിഷ്യ ഗെയില്‍ ട്രെഡ്വ് വെല്ലിനും അത് റിപ്പോര്‍ട്ട ചെയ്ത മാധ്യമങങള്‍ക്കുമെതിരെ കേസ്.

എറണാകുളം സിജെഎം കോടതിയാണ് ഗെയിലിനെതിരെയും ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, എന്നീ ചാനലുകള്‍ക്കും, മാധ്യമം തേജസ് എന്നീ ദിനപത്രങ്ങള്‍ക്കെതിരെയും കേസടുക്കാന്‍ ഉത്തരിവിട്ടിരിക്കുന്നത്.

വലിയൊരു വിശ്വാസവിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തി എ്ന്നതിനാണ് കേസ്

ഗെയലിന്റെ അഭിമുഖം സംപ്രേഷണം ചെയത കൈരളി പീപ്പിള്‍ ചാനലിനെതിരെ നേരത്തെ വക്കീല്‍ നോട്ടീസ് അയിച്ചിരുന്നങ്ങിലും ഇവര്‍ക്കെതിരെ കേസില്ല. ഗെയിലുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കരുതെന്നാവിശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ പീപ്പി്ള്‍ ടിവി രണ്ടാം ഭാഗവും സംപ്രേഷണം ചെയ്തിരുന്നു.

ഗെയിലിന്റെ ഈ അഭിമുഖത്തില്‍ മഠത്തില്‍ വച്ച് തന്നെ ബാലു എന്ന അമൃത സ്വരൂപനന്ദ നിരവധി തവണ ലൈംഗികപീഢനത്തിനിരയാക്കിയെന്ന് വെളിപ്പടുത്തിയിരുന്നു.