കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുത്തു

കൊച്ചി: സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍ മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പേലീസാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി. കേസിലെ മറ്റുപ്രതികള്‍ ഫാ.ജോഷ് പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവരാണ്.

പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്തിയാണ് കേസെടുത്തിരിക്കുന്നത്.