കാര്‍ തകര്‍ത്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍

unnamed-1താനൂര്‍ : വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ താനാളൂര്‍ കോട്ടുവാല പീടികയില്‍ നാലു പേര്‍ പിടിയിലായി.

രാഷ്ട്രീയവും വ്യക്തിപരവുമായ വൈരാഗ്യമാണ് അക്രമത്തിന് കാരണം. തോട്ടുങ്ങല്‍ ഉസ്മാന്‍ ഹാജിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് അടിച്ചു തകര്‍ത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. തനാളൂര്‍ സ്വദേശികളായ പ്രാണാട്ടില്‍ അബ്ദുള്‍ റസാഖ്, യഹിയ, പൈനാട്ട് മുഹമ്മദ് ഹനീഫ, പണിക്കരാട്ടില്‍ ഫൈസല്‍ എന്നിവരെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംശയമുള്ളവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അനേ്വഷണത്തിലാണ് പ്രതികള്‍ പിടിയിലായത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ആക്രമണത്തിന്റെ പിന്നിലെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഉസ്മാന്‍ ഹാജിക്ക് ഫേസ്ബുക്കിലടക്കം ഭീഷണിയും ഉണ്ടായിരുന്നു. അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടു.

 

താന്നാളൂരില്‍ വീട്ടുമുറ്റ് നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ത്തു