നിരത്തില്‍ കുത്തിക്കാന്‍ റാപ്പിഡ് എസ്

rapide 1ഇന്ത്യന്‍ നിരത്തുകളിലെ തീപ്പൊരിയാകാന്‍ സ്‌പോര്‍ട്‌സ് കാറായ ആസ്റ്റന്‍ മാര്‍ട്ടിന്‍ റാപ്പിഡിന്റെ പ്രകടനക്ഷമതയേറിയ വകഭേദം റാപ്പിഡ് എസ് വിപണിയിലെത്തി. ഇന്ത്യയില്‍ വിപണിയിലുള്ളവയില്‍ വിലപിടിച്ച നാലു ഡോര്‍ സ്‌പോര്‍ട്‌സ് കാര്‍ എന്ന പ്രത്യേകത ഈ റാപ്പിഡ് എസ്സിന്റെ പ്രത്യേകതയാണ്.

interior1

നിലവില്‍ പോര്‍ഷെ പനമീറ എസ്, ബെന്‍ലി കോണ്ടിനെന്റല്‍ ജിടി എന്നിവയോട് വിപണിയില്‍ മത്സരിക്കുന്ന മോഡലിന് മുംബൈ എക്‌സ്‌ഷോറും വില 4.40 കോടി രൂപയാണ്.

images (2)

സാധരണ റാപ്പിഡില്‍ നിന്നും ഈ പുത്തന്‍ മോഡലിനെ വേര്‍തിരിക്കുന്നത് വിഭജിക്കാത്ത മുന്‍ഗ്രില്ലും പിന്‍ഭാഗത്തെ ലിപ് സ്‌പോയ്‌ലറുമാണ്. ഇതിന്റെ ഏറ്റവും വലിയ മാറ്റം എന്ന് പറയുന്നത് എന്‍ജിനിലാണ്. 550 ബിഎച്ച്പി 620 എന്‍എം ശേഷിയുള്ള ആറ് ലിറ്റര്‍ വി 12 പെട്രോള്‍ എന്‍ജിന്‍ റാപ്പിഡ്എസിനെ 4.9 സെക്കന്‍ഡ് കൊണ്ട് 100 കിമി വേഗത്തിലെത്തിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ ബോക്‌സ്. പരമാവധി വേഗം മണിക്കൂറില്‍ 304 കിമിയുമാണ്.