കാര്‍ മരത്തിലിടിച്ച് കത്തി റേസിങ് താരം അശ്വിന്‍ സുന്ദറും ഭാര്യയും മരിച്ചു

ചെന്നൈ: പ്രശസ്ത യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27), ഭാര്യ നിവേദിതയും കാറപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വിഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു.

ഇന്ന് പുലര്‍ച്ചെ ചെന്നൈ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്തുവെച്ചാണ് അപകടം സംഭവിച്ചത്. ഇവര്‍ ഓടിച്ചിരുന്ന വാഹനം അമിത വേഗത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

മൈലാപ്പൂരില്‍ നിന്നെത്തിയ അഗ്നിശമന യൂണിറ്റാണ് തീ അണച്ച് മൃതദേഹങ്ങള്‍
പുറത്തെടുത്ത്. മൃതദേഹങ്ങള്‍ റോയപ്പേട്ട ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. അശ്വിന്‍ പതിനാലു വയസ്സുമുതല്‍ റേസിങ് രംഗത്തുണ്ട്. നിവേദിത സ്വകാര്യാശുപത്രിയിലെ ഡോക്ടറാണ്.