തൃശ്ശൂരില്‍ ഗ്യാസ്‌ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച്‌ 2 മരണം

തൃശ്ശൂര്‍: തൃത്തല്ലൂരില്‍ ഗ്യാസ്‌ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ മരിച്ചു. കോഴിക്കോട്‌ സ്വദേശികളായ സുന്ദരന്‍, മുഹമ്മദ്‌ എന്നിവരാണ്‌ മരിച്ചത്‌. ഗുരുതരമായി പരുക്കേറ്റ റഫീഖ്‌, സുരേഷ്‌ എന്നിവരെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇവരുടെ നില ഗരുതരമായി തുടരകയാണ്‌.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്ന്‌ കാര്‍ വെട്ടിപ്പൊളിച്ചാണ്‌ നാലുപേരെയും പുറത്തെടുത്തത്‌. രാവിലെ ഏഴുമണിയോടെയാണ്‌ അപകടമുണ്ടായത്‌.

കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ്‌ പ്രാഥമിക വിവരം.