തിരുന്നാവായയില്‍ നിര്‍ത്തിയിട്ട കാര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി

Car Burnതിരൂര്‍: തിരുന്നാവായയില്‍ കൊടക്കല്‍ താഴത്ത് വര്‍ക്ക്‌ഷോപ്പിന് സമീപം നിര്‍ത്തിയിട്ട കാര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി. തീ കണ്ടതിനെ തുടര്‍ന്ന് ഡ്രൈവറും കാറിനകത്തുണ്ടായിരുന്നവരും രക്ഷപ്പെട്ടു.

ഞായറാഴ്ച രാത്രി എഴുമണിക്കാണ് സംഭവം നടന്നത്. മണല്‍കടത്താനുപയോഗിക്കുന്ന കാറാണെന്ന് സൂചനയുണ്ട്. തിരൂര്‍ ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും സ്ഥലത്തെത്തി തീയണച്ചു.